കാനേത്തിൻ നാൾ

കാനേത്തിന്‍ നാള്‍ ഒപ്പന പാടാന്‍ 
കാറ്റ് നെയ്യണ ശീല് - ആഹ 
കന്നിപ്പെണ്ണിന് കസവ് തട്ടം 
പൊന്നണിഞ്ഞ നിലാവ് 
(കാനേത്തിൻ...)

കല്‍ക്കണ്ടത്തിന്‍ തരിമണിയായ് നിന്‍ 
ഖൽബിലലിഞ്ഞ കിനാവ്‌ - ഇനി 
അത്തറില്‍ മുക്കിയൊരുങ്ങി വരുമ്പോള -
തൊത്തിരിയുണ്ടേ ചേല് (കാനേത്തിന്‍...) 

നക്ഷത്രത്തിന്‍ കല്ലുകള്‍ മിന്നണ 
നല്ലൊരു മുത്താറ്റ് - കാതില്‍ 
രാപ്പകലിന്‍ പ്രാവുകള്‍ കുറുകണ 
പൊന്നിന്റെ അലുക്കത്ത്‌ 
വരവായീ ...തരമൊത്തു തവമാരന്‍ 
പുത്തന്‍ കഥകള്‍ ചൊല്ലി മയങ്ങണ മണിമാരന്‍ (കാനേത്തിന്‍...) 

നറു മഞ്ഞിന്നത്തറില്‍ നാണം 
കുട ചൂടും തത്തമ്മേ 
ഇണമാനോടും മിഴികളിലെഴുതാന്‍ 
മൊഹബ്ബത്തിന്‍ സുറുമയുമായി 
വരവായീ ...തരമൊത്തു തവമാരന്‍ 
പുത്തന്‍ കഥകള്‍ ചൊല്ലി മയക്കണ മണിമാരന്‍ (കാനേത്തിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanethin naal

Additional Info

Year: 
1996

അനുബന്ധവർത്തമാനം