നക്ഷത്രമുല്ലയ്ക്കും - M

നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ 
പിച്ചകവല്ലിക്കും ജന്മനാള് ... ജന്മനാള് 
ആതിരേ നീയുമെന്‍ തോഴിയും ഓര്‍മ്മതന്‍ 
മോതിരം മാറുന്ന വെണ്ണിലാവ് 
നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ 
പിച്ചകവല്ലിക്കും ജന്മനാള് ... ജന്മനാള് 

ചിറകുണക്കാന്‍ വരും വെയില്‍ക്കിളി നമ്മുടെ 
ചിരി കേട്ടു കോരിത്തരിച്ചു പോയോ
ചിലമ്പിട്ട പുഴയുടെ കളിമുത്ത് കവരുന്നൊ - 
രിളം തെന്നലിപ്പോള്‍ ഉറങ്ങിയോ
ഉണര്‍ന്നിരിക്കാം നമ്മള്‍ ഉണര്‍ന്നിരിക്കാം
ഉയിരിന്റെ തമ്പുരു ശ്രുതി ചേര്‍ക്കാം
നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ 
പിച്ചകവല്ലിക്കും ജന്മനാള് ... ജന്മനാള് 

തുയിലുണര്‍ത്താന്‍ വരും പാണന്റെ
തുടിയിലും 
ത്രിപുടയായ് ഉണരുന്നു നിന്റെ മോഹം
തിരിവെയ്ക്കും പുലരിതന്‍ ചെന്തളിര്‍ ചുണ്ടിലും
തിരുമധുരം പോലെ ഈ ഒരു രഹസ്യം
ഇനിയുറങ്ങാം നമ്മള്‍ക്കിനിയുറങ്ങാം
ഇഴനേര്‍ത്ത സ്വപ്നങ്ങള്‍ പുതച്ചുറങ്ങാം

നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ 
പിച്ചകവല്ലിക്കും ജന്മനാള് ... ജന്മനാള് 
ആതിരേ നീയുമെന്‍ തോഴിയും ഓര്‍മ്മതന്‍ 
മോതിരം മാറുന്ന വെണ്ണിലാവ് 
നക്ഷത്രമുല്ലയ്ക്കും നമ്മുടെ സ്നേഹത്തിന്‍ 
പിച്ചകവല്ലിക്കും ജന്മനാള് ... ജന്മനാള്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathra mullakkum - M