കൂടൊഴിഞ്ഞ കിളിവീട്

കൂടൊഴിഞ്ഞ കിളിവീട് തേടി വരുമോ നീ 
ഇനി ശ്യാമസന്ധ്യകളില്‍ ദീപമായ് 
തെളിയുമോ നീ 
നെഞ്ചില്‍ പാദസരങ്ങള്‍ തേങ്ങും രാവില്‍ 
മൂകനിലാവുല വീണു മയങ്ങിയ 
നൊമ്പരമിന്നും നിന്നെച്ചൊല്ലി കേഴുകയായി 
കണ്ണില്‍ നിറയും ശാരികേ 
പീലിക്കൂട്ടില്‍ നീ വായോ 
തേനും പാലും നീ തായോ 
(കൂടൊഴിഞ്ഞ...)

തണലുമായ് വഴിയരികിലും 
പ്രിയജനകനായ് തഴുകി നിന്നു ഞാന്‍ 
ഉദയമായ് മിഴിയെഴുതവേ 
തവജനനിപോല്‍ അഴക്‌ തന്നു ഞാന്‍ 
ഒഴിയുമീ കൂട്ടിനിരവുകള്‍ക്കിന്നു 
വിരഹമീ കഥയില്‍ നീയാരോ 
പിരിയുമീ ബന്ധം ഇടറുമാ രാഗ- 
മധുരമാം നിഴലില്‍ നീയാരോ 
പീലിക്കൂട്ടില്‍ നീ വായോ 
തേനും പാലും നീ തായോ 
(കൂടൊഴിഞ്ഞ...)

ചിരിയുമായ് കുളിരരുവിപോല്‍ 
ഇനിയൊഴുകുമോ ഹൃദയഗീതം 
തളരുമീ വനലതികകള്‍ 
തളിരണിയുമോ പുതുപുലരിയില്‍ 
ഒടുവിലീ സ്നേഹമുറിവുകള്‍ക്കുള്ളില്‍ 
എരിയുമീ കനലില്‍ നീയാരോ 
ഒഴുകുമീ ബാഷ്പസരയുവില്‍ തേങ്ങി 
ഇടറുമെന്‍ ചിറകില്‍ നീയാരോ 
പീലിക്കൂട്ടില്‍ നീ വായോ 
തേനും പാലും നീ തായോ 
(കൂടൊഴിഞ്ഞ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodozhinja kiliveedu