ആരാരുമറിയാതെ

ആരാരുമറിയാതെ ഒഴുകുന്ന കാലം
ആടുന്നതീ ഇന്ദ്രജാലം 
ഈ സന്ധ്യകൾ ഈ രാവുകൾ മായും
നീർപ്പോളകൾ ഈയോർമ്മകൾ
പൂപ്പാലികയേന്തി വരും
(ആരാരും...)

വേനലിലൊരു മഴ വരും അതു നിൻ 
ജീവിതമൊരു മലർവനിയായ് മാറ്റും
പാടാത്ത പാട്ടിന്റെ രാഗം പോലെ
പാലൂറും അമ്മതൻ നെഞ്ചിൽ
നീരാടി താരാടി പൂ ചൂടി തായോ
ഏഴേഴു മാനത്തെ തുമ്പിൽ
ഏകാന്ത മാനസ തുമ്പിൽ
ഏതേതു ലോകങ്ങൾ കണ്ടത് നെയ്യുന്നു
(ആരാരും...)

രാവിനുമൊരു പകൽ അതിലൊരു
കുന്നിനു മുടി എന്നു പഴയ
ജീവികളുടെ പൊരുളറിയും നേരം
തോരാത്ത ദുഃഖങ്ങൾ പോലും 
ഏതോ പൂമാരി പെയ്യുന്നു മുന്നിൽ
ഓരോന്നുമോരോന്നും ഓർമ്മിച്ചു വായോ
ഓടാമ്പൽ മാറ്റി എൻ തത്തേ
രാമായണത്തിലെ തത്തേ
രാപ്പകൽ ചിറകുള്ള തത്തേ*
(ആരാരും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aararumariyathe