അഖിലാണ്ഡബ്രഹ്മത്തിന്‍

അഖിലാണ്ഡബ്രഹ്മത്തിന്‍ ആനന്ദമേകുവാന്‍
അവതാരം കൈക്കൊണ്ട കാരുണ്യമേ
ഹരിഹരശക്തിതന്‍ സാഫല്യമേ, എന്നില്‍
സ്വരരാഗസുധയായി ഉണരാവൂ നീ
(അഖിലാണ്ഡ...)

നാദസരസ്സിലെ ഹംസധ്വനികളില്‍
വാതാപിയായ വിനായകനേ
എന്‍ വഴിത്താരയില്‍ നിന്‍ ദയാവായ്‌പിന്റെ
പൊന്‍‌വെയില്‍‌നാളങ്ങള്‍ തെളിയാവൂ
(അഖിലാണ്ഡ...)

ഷണ്മുഖപ്രിയരാഗ തീര്‍ത്ഥത്തിലാറാടി
ഉണ്മയാം കാവടിയാടിയാടി
പഴനിയില്‍ വാഴുന്ന വേലവനേ - കൃപ
പനിനീരായ് അവിരാമം പൊഴിയാവൂ
(അഖിലാണ്ഡ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akhilanda Brahmathin

Additional Info

അനുബന്ധവർത്തമാനം