മകരനിലാക്കുളിരാടിപ്പാടി

മകരനിലാക്കുളിരാടിപ്പാടി പുണ്യദര്‍ശനം
മലനിരതോറും മാറ്റൊലികൊണ്ടു ഹരിവരാസനം
മാനവര്‍‌പോലും ധന്യത നേടി പുണ്യദര്‍ശനം
മൗനമുടഞ്ഞു പുളകമണിഞ്ഞു സ്വാമിതന്‍ പൂവനം
(മകര...)

മുന്നിലും പിന്നിലും കൂരിരുളല്ലോ നേര്‍‌വഴി കാണാതെ
ജന്മജന്മാന്തര പാപങ്ങളാലെ കണ്ണീര്‍ തോരാതെ
നിന്നെയും തേടി വരുന്നേനയ്യാ സ്വാമിയേ ശരണം
എന്നും ആലംബം ഞങ്ങള്‍‌ക്കയ്യാ നിന്‍ തിരുചരണം
(മകര...)

നീലിമലയില്‍ നില്‌പൂ ഞങ്ങള്‍ ഏന്തിവിടെന്നയ്യാ
നീളേക്കാണും പാതയിലൂടെ ഏറ്റിവിടെന്നയ്യാ
ആകെത്തളര്‍ന്നു വരുമ്പോള്‍ ഞങ്ങളെ താങ്ങണമെന്നയ്യാ
ആശ്രിതവത്സലനല്ലോ ഹരിഹരസുതനാം നീ അയ്യാ

തീമല താണ്ടി കന്നിക്കാര്‍ ഞങ്ങള്‍ ഓടിവരുന്നയ്യാ
തീരെ തളര്‍ന്നാലും തിന്തകോം തിന്തകോം പാടിവരുന്നയ്യാ
പാദബലം താ കായബലം താ പമ്പാവാസനേ
പാപങ്ങള്‍ തീരാന്‍ വരമരുളീടുക പന്തളദാസനേ
(മകര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makara nilaakkulir

Additional Info

അനുബന്ധവർത്തമാനം