ഉദിച്ചുയര്‍ന്നൂ മാമലമേലേ
Music:
Lyricist:
Singer:
Raaga:
Film/album:
ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം
സ്വാമിയേ ശരണം
കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം
അയ്യപ്പശരണം
നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം
കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ പാദബലം താ
കായബലം താ പാദബലം താ ഭക്തജനപ്രിയനേ
ഇരുമുടിയേന്തിപ്പാതകള്‍ താണ്ടി ചിന്തുകളും പാടി
കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍
ഹരിഹരനന്ദന! നിറകതിരൊളിയായ്
ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Udichuyarnnu Mamala mele
Additional Info
Year:
1986
ഗാനശാഖ: