മിഴിയോരം

മിഴിയോരം മിന്നിപ്പായും മായാജാലം
മനസ്സാരം ചിന്നിപ്പെയ്യും മോഹാവേശം
മഴവില്ലിന്നേഴു നിറങ്ങൾ മിന്നും മാനം
പ്രണയത്തിൻ പന്തലുമാകും നീലാകാശം
ഇനി നമ്മൾ കാണാൻ പോകും പൂരം
കരുമാടിക്കാറ്റേ കാണാൻ വായോ
രഥമേറി പോകാം നീയും വായോ
രസമേറിപ്പാടാം നീയും പോരൂ

മിഴിയോരം മിന്നിപ്പായും മായാജാലം
മനസ്സാരം ചിന്നിപ്പെയ്യും മോഹാവേശം
മഴവില്ലിന്നേഴു നിറങ്ങൾ മിന്നും മാനം
പ്രണയത്തിൻ പന്തലുമാകും നീലാകാശം
ഇനി നമ്മൾ കാണാൻ പോകും പൂരം
കരുമാടിക്കാറ്റേ കാണാൻ വായോ
രഥമേറി പോകാം നീയും വായോ
രസമേറിപ്പാടാം നീയും പോരൂ

വഴിയോരം പൂത്തുലയും 
മലർവാക ത്തോപ്പുകളിൽ
അലയുന്ന കാറ്റല പാടിയോ കൂടെ
സ്വരം നിൻ രാഗലയം ഈ സ്നേഹ സുഖം
ഉണരുന്ന താളലയം
സ്വരം നിൻ രാഗലയം ഈ സ്നേഹ സുഖം
ഉന്മാദ താളലയം
നിറമെഴുന്നൊരു പ്രായം 
ഇവിടെ മധുരിത മേളം
പുഴകളെഴുതും ഗാനം 
പുലരി പാടും ഗീതം

പുഴയോരം പൂമണമായ്
പൂക്കുന്ന കൈതകളിൽ
കഥ ചൊല്ലും പൈങ്കിളീ പോരുമോ കൂടെ
മരം പെയ്യുന്ന സുഖം നിഹാരജലം
കുളിരുള്ള കാറ്റിലിളം 
സുഖം വാസന്തസുഖം പൂന്തെന്നലിളം
പൂക്കൾക്കു ചാമരമായ്
കതിരിടുന്നൊരു മോഹം
നിനവു കൊയ്യും പാടം
അകലെ മാമലമേട്ടിൽ 
കുയിലുപാടും ഗീതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhiyoram

Additional Info

Year: 
2012

അനുബന്ധവർത്തമാനം