ചെന്താഴംപൂവിൻ

ചെന്താഴംപൂവിൻ പൊട്ടിൽ തൊടും
മഞ്ചാടി പെണ്ണിൻകണ്ണിൽ പെടും
നല്ലോല തുമ്പീനീയും വരൂ
മംഗല്യതാലം കൂടെതരൂ
നീരാടുന്നുവോ ഗന്ധർവ്വനീ നേത്രങ്ങളിൽ
നീനേടുന്നുവോ മുജന്മസാഫല്യങ്ങളും
ശുഭകരമീജന്മം നാമൊന്നാകും
         [ചെന്താഴംപൂവിൻ...
തകിടതാ തകിടതാ തകധിമി തകിടതാ തകിടതാ
തകിടതാ തകിടതാ തകധിമി തകിടതാ തകിടതാ
വേളിപെണ്ണിൻ നീലകൺകളിൽ
ഓളംതുള്ളും സായംസന്ധ്യയിൽ
നീയെന്റെ മാത്രമാകുന്നു
മാനത്തുംതാഴത്തും പൂക്കാലം
ഈജന്മം ധന്യമായില്ലേ
ചോദിപൂ നിൻകാതിൽ എൻമാനം
നെഞ്ചിലെ ചൂടിലാഴുമ്പോഴും സുന്ദരിതത്ത മൂളുമ്പോഴും നമ്മളൊന്നെന്ന രാഗംമാത്രം
          [ചെന്താഴംപൂവിൻ..
ചെതാഴം പൂവിൻപൊട്ടിൽ തൊടും
മഞ്ചാടി പെണ്ണിൻകണ്ണിൽ പെടും
നല്ലോല തുമ്പീനീയും വരൂ
മംഗല്യതാലം കൂടെതരൂ
നീരാടുന്നുവോ ഗന്ധർവ്വനീ നേത്രങ്ങളിൽ
നീനേടുന്നുവോ മുജന്മസാഫല്യങ്ങളും
ശുഭകരമീജന്മം നാമൊന്നാകും
         [ചെന്തഴംപൂവിൻ...
തകിടതാ തകിടതാ തകധിമി തകിടതാ തകിടതാ
തകിടതാ തകിടതാ തകധിമി തകിടതാ തകിടതാ
കാതിൽചൊല്ലും ഓരോ വാക്കുകൾ
കാലംതീർക്കും ഓലപന്തലിൽ
എന്നാളും ഇണയാകും ഞാൻ
എന്നോതും നിന്നേറും എൻമോഹം
കണ്ണീരും ചിരിയാകുന്നു
എല്ലാമെൻ ജന്മത്തിൻ
സൗഭാഗ്യം
പുഞ്ചിരി കൊമ്പിലാളുമ്പോഴും
കണ്ണിലെൻകണ്ണ് കാണുമ്പോഴും
നമ്മളൊന്നെന്ന രാഗംമാത്രം
        [ചെന്താഴംപൂവിൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenthazham poovin

Additional Info

Year: 
1995

അനുബന്ധവർത്തമാനം