മോസപ്പൻ
Mosappan
എറണാകുളം പാലാരിവട്ടം സ്വദേശിയാണ് മോസപ്പൻ എന്ന മോസസ്. ജീവൻ ടി വി യിൽ സംപ്രേഷണം ചെയ്ത ഇന്റർവെൽ എന്ന ഹാസ്യപരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടാണ് തുടക്കം. സംവിധായകൻ വിപിൻ ആറ്റ്ലി വഴിയാണ് ജീവൻ ടി വി യിലെത്തിയത്.
അതേ ചാനലിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലുമെത്തി. തുടർന്ന് വട്ടമേശ സമ്മേളനം, ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ, ഇന്നലെ വരെ തുടങ്ങി ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. പാലാരിവട്ടത്ത് ഒരു ടീസ്റ്റാൾ നടത്തിവരുന്ന മോസപ്പൻ, ടോയ്സ് വിപണനം, ട്രാവൽസ്, ഫിഷ് സപ്ലൈ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.