മോഹൻ

Mohan (Actor)

'ധന്യന്‍' എന്നപേരിലാണ് ഈ നടനെ മദാലസ സിനിമയിൽ അവതരിപ്പിച്ചത്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ, പക്ഷേ പിന്നീട് തമിഴില്‍ വളരെ പ്രശസ്തനായി മാറി.

'ഞാനൊന്നു പറയട്ടെ','പൊന്മുടി' എന്നീ സിനിമകളില്‍ മോഹന്‍രാജ്, മോഹന്‍ എന്നീ പേരുകളിലും അഭിനയിച്ചു. ബാലു മഹേന്ദ്രയുടെ കന്നഡ സിനിമ 'കോകില'യിലൂടെയാണ് സിനിമ രംഗത്ത് കടന്നു വരുന്നത്. തമിഴിലെ എക്കാലത്തെയും ഹിറ്റുകളായ കിളിഞ്ചല്‍കള്‍, പയണങ്കള്‍ മുടിവതില്ലൈ, നെഞ്ചത്തൈ കിള്ളാതേ, ഉദയഗീതം, മൗനരാഗം, ഇദയക്കോവില്‍ തുടങ്ങി നിരവധി സിനിമകളില്‍ നായകനായി. നായകനായി അഭിനയിച്ച മിക്ക സിനിമകളിലും മൈക്കില്‍ പാടുന്ന ഒരു ഗാനമെങ്കിലും ഉണ്ടായിരുന്നത് കൊണ്ട് തമിഴകത്ത്  'മൈക്ക് മോഹന്‍' എന്ന പേരിലും അറിയപ്പെട്ടു.

അവലംബം :   മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്