മാർഗ്ഗി സതി
സംസ്കൃത പണ്ഡിതൻ ശ്രീ സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയുടേയും ശ്രീമതി പാർവ്വതി അന്തർജ്ജനത്തിന്റേയും മകളായി ചെറുതുരുത്തിയിൽ ജനനം. പതിനൊന്നാം വയസ്സിൽ കൂടിയാട്ടം പഠിയ്ക്കുവാൻ കേരള കലാമണ്ഡലത്തിൽ ചേർന്നു. പൈങ്കുളം രാമചാക്യാർ, മണി മാധവചാക്യാർ, അമ്മന്നൂർ മാധവചാക്യാർ എന്നീ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ എട്ടുവർഷം കൂടിയാട്ടം അഭ്യസിച്ചു. 1988-ൽ മാർഗ്ഗിയിൽ ചേർന്നു. ഗുരു പത്മശ്രീ പി കെ നമ്പ്യാരുടെ കീഴിൽ നങ്ങ്യാർകൂത്തും അഭ്യസിച്ചു. വിവിധ വിദേശരാജ്യങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ "നോട്ടം" എന്ന ചലച്ചിത്രത്തിൽ ഒരു കൂടിയാട്ട-കലാകാരിയുടെ വേഷം അവതരിപ്പിച്ചു.
സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, കേരള സംഗീത-നാടക-അക്കാദമി അവാർഡ്, കലാദർപ്പണം അവാർഡ്, ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ നാട്യരത്നപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിവരങ്ങൾക്കു കടപ്പാട്: http://www.margisathi.in/html/profile.html