മഞ്ജുഷ രാധാകൃഷ്ണൻ

Manjusha Radhakrishnan

എം സി രാധാകൃഷ്ണന്റെയും മേഖലയുടെയും മകളായി മുംബൈയിൽ ജനിച്ചു. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിലായിരുന്നു മഞുഷയുട പ്രാഥമിക വിദ്യാഭ്യാസം. കോളേജ് പഠനം ചെന്നൈ മീനാക്ഷി കോളേജിലായിരുന്നു. അതിനുശേഷം ശാന്തനു ചിത്രവിദ്യാലയത്തിൽ നിന്നും ഫൈൻ ആർട്ടുസും, മദ്രാസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷൻ ഡിസൈനിഗും പൂർത്തിയാക്കി.

മഞ്ജുഷയുടെ കരിയർ ആരംഭിക്കുന്നത് മഞ്ജുഷയുടെ ഒരു ബന്ധുവിന്റെ സ്വിറ്റ്സർലാന്റിലെ ഷോപ്പിലായിരുന്നു. അവിടെ ഒരു ഫാഷൻ ഡിസൈനിംഗ് ഫാക്വൽറ്റിയായിട്ട് ആറ് വർഷം പ്രവർത്തിച്ചു. അതിനുശേഷം നാട്ടിൽ വന്ന മഞ്ജുഷ  സ്വന്തമായി വസ്ത്രമിക എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് തുടങ്ങി. സംവിധായിക വിധു വിൻസെന്റിന്റെ കൂടെ പരസ്യചിത്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് മഞ്ജുഷ വസ്ത്രാലങ്കാര രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്തു. അതുകഴിഞ്ഞ് ഓപ്പറേഷൻ ജാവവുൾഫ്സൗദി വെള്ളക്ക,എന്നിവയുൾപ്പെടെ ആറിലധികം ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ചിട്ടുണ്ട്.

ആനപ്പറമ്പിലെ വേൾഡ്കപ്പ് എന്ന ചിത്രത്തിന്റെ സംവിധായകൻ നിഖിൽ പ്രേംരാജാണ് മഞ്ജുഷയുടെ ഭർത്താവ്.

മഞ്ജുഷ - Instagram, Facebook