മധു മാസ്റ്റർ

Madhu Master
Date of Birth: 
ചൊവ്വ, 12 October, 1948
Date of Death: 
Saturday, 19 March, 2022

കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ അത്താണിക്കലിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മധു കോഴിക്കോട്‌ ട്രെയിനിങ്‌ കോളേജിൽനിന്ന്‌ അധ്യാപക പരിശീലനം പൂർത്തിയാക്കി. തുടർന്ന് വയനാട്ടിലെ കൈനാട്ടി എൽപി സ്‌കൂളിൽ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ച മധു മാസ്റ്റർ അക്കാലത്ത്‌ നക്‌സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ ജയിലിലായി. പല സമയങ്ങളിലായി രണ്ട്‌ വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീട്‌ കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്‌കൂളിൽ അധ്യാപകനായി. 

കുറ്റിച്ചിറ ഗവ എൽപി, കൊയിലാണ്ടി ഗവ മാപ്പിള സ്‌കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം 2004 -ൽ കുറ്റ്യാടിക്കടുത്ത്‌ ചെറുകുന്ന്‌ ഗവ യുപി സ്‌കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമായ ഇദ്ദേഹം, ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങളുടെ രചയിതാവാണ്.

1979 -ൽ പി എ ബക്കർ സംവിധാനം ചെയ്ത സംഗഘാനം എന്ന സിനിമയിലൂടെയാണ് മധു മാസ്റ്റർ സിനിമാഭിമനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ഷട്ടർ, ലീല എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു.

മധു മാസ്റ്ററുടെ ഭാര്യ കെ തങ്കം. വിധുരാജ്‌ (ഫോട്ടോ ഗ്രാഫർ, മലയാള മനോരമ), അഭിനയ രാജ്‌ (എഎൻഎസ് മീഡിയ കൊച്ചി) എന്നിവരാണ് മക്കൾ.