വണ്ടർ ഫുൾ ആഹാ വണ്ടർ ഫുൾ
കാറ്റു കൊള്ളാൻ വന്നതാണോ
കന്നൽ മിഴിമാരേ
കൂട്ടു കൂടാൻ ഞങ്ങളുമുണ്ട്
കുവലയമിഴിമാരേ
പ്രായം നല്ല പ്രായം വേഗം നല്ല വേഗം
വേഷമോ ഫാഷൻ മയം
മോഹിനിമാരുടെ മാനസമെല്ലാം
മോഡേൺ ആർട്ടു പോലെ
ജ്യോഗ്രഫിയുണ്ട് ജ്യോമെട്രിയുണ്ട്
രണ്ടിലും മണ്ടന്മാരല്ലോ പണ്ടേ ഞങ്ങൾ
രണ്ടിലും മണ്ടന്മാരല്ലൊ
(വണ്ട്ഫൂൾ..)
നോട്ടം നല്ല നോട്ടം ചാട്ടം നല്ല ചാട്ടം
ആട്ടമോ കാബറേ മയം
കാമിനിമാരുടെ കോപം പോലും
കാണാൻ ചേതോഹരം
തേന്മലരുണ്ട് തേൻ മുള്ളുമുണ്ട്
രണ്ടിലും കൊതിയന്മാരല്ലോ പണ്ടേ ഞങ്ങൾ
രണ്ടിലും കൊതിയന്മാരല്ലോ
(വണ്ടർഫുൾ..)
|