ആനന്ദവാനത്തെൻ
ആനന്ദവാനത്തെൻ പട്ടം പറന്നൂ
ആ നീല മേഘങ്ങൾ ആട്ടം പകർന്നൂ
ഗാനവിലോലനെത്തേടിയുയർന്നൂ
(ആനന്ദ...)
ആലോലമാലോലമിളകിയാടും
ആ പതംഗത്തിന്റെ പൊൻഞൊറികൾ
അവനെന്നും സ്വപ്നത്തിലെനിക്കു നൽകും
അരമനക്കുടിലിൽ തോരണങ്ങൾ
ആ..ആ..ആ...ലാല.ലല്ല..ലാ
(ആനന്ദ..)
ആകാശവീഥിയെൻ മനസ്സു പോലെ
അനുരാഗമാവർണ്ണ നൂലു പോലെ
നിരവദ്യ ഭാവനാ വസന്താഭയിൽ
നിരുപമൻ ചാഞ്ചാടും കാറ്റു പോലെ
ആ..ആ..ലലലാ..ലാ
(ആനന്ദ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ananda vanathen
Additional Info
ഗാനശാഖ: