കൂടിയാട്ടം കാണാൻ

കൂടിയാട്ടം കാണാൻ കൂത്തമ്പലത്തിൽ
കൂനിക്കൂടിയിരിക്ക്യാലോ
കുവലയമിഴി വന്നോളൂ എന്റെ
കൂടെത്തന്നെ പോന്നോളൂ

എന്തൂട്ട്ണു കളി എന്തൂട്ടൺ
ദൂതണു കൃഷ്ണ ദൂതണു
ദൂതണു കൃഷ്ണ ദൂതണു

കണ്ടിരിക്കണ നേരവും മൂപ്പരു
എന്നെ നോക്കിയിരുന്നാലോ
ഊം നോക്കിയിരിക്ക്യേ മൂപ്പർ എന്തൂട്ട് നോക്കാൻ
ഇരിങ്ങാലക്കുട കൂറ്റൽമാണിക്യ
വിളക്കും തോൽക്കും നിൻ കണ്ണ്

എന്തൂട്ടണു എണ്ണം എന്തൂട്ടണു
ക് നാവണു അതു ക് നാവണു
അതേ ഒരു ക്നാവണു
(കൂടിയാട്ടം..)

വയസ്സൻ ചാക്യാരിടയ്ക്കെങ്ങാൻ നമ്മെ
വ്യംഗ്യം കൊണ്ടു ചതിച്ചാലോ
ഒം..ചതിക്ക്യേ എന്തൂട്ട് ചതി
ഉറങ്ങും മട്ടിൽ കണ്ണ് മൂടണം
ഓപ്പോളാകും നീയപ്പോൾ

എന്തൂട്ടണു അർത്ഥം എന്തൂട്ടൺ
ട്രിക്കണു അതു ട്രിക്കണു
അതേ ഒരു ട്രിക്കണു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodiyaattam kaanaan

Additional Info

അനുബന്ധവർത്തമാനം