വാർഡു നമ്പറേഴിലൊരു
വാർഡുനമ്പറേഴിലൊരു വല്ലാത്ത രോഗി
വാതമല്ല പിത്തമല്ല കഫമല്ല
നഴ്സമ്മേ ക്കാണുമ്പോൾ നറുമൊഴി കേൾക്കുമ്പോൾ
പൾസിനും ഹാർട്ടിനും പണിമുടക്ക് (വാർഡ്...)
കയ്പ്പുള്ള മിക്സ്ചറും നഴ്സമ്മ കൊടുക്കുമ്പം
കൽക്കണ്ടത്തിരുമധുരം (2)
ഇഞ്ചക്ഷൻ കൊടുത്താലും ഇഞ്ചിസത്തു കൊടുത്താലും
ഇഞ്ചിഞ്ചായ് രോമാഞ്ചം
ഇഞ്ചിഞ്ചായ് രോമാഞ്ചം (വാർഡു..)
ഡോക്ടറു കാലത്തു കൊഴൽ വെച്ചു നോക്കുമ്പം
ഹാർട്ട് ഓക്കേ പൾസ് ഓക്കേ
നഴ്സമ്മയടുത്തു വന്ന് പനിക്കുഴൽ വെയ്ക്കുമ്പം
പനി പനി തുള്ളപ്പനി (വാർഡ്..)
മധുരിക്കും മാസികയിലെ മദനകഥ സേവിച്ച്
മനസ്സു വിഷമിക്കും (2)
മധുരനാരങ്ങാനീരു കുടിച്ചാലുമെന്തു ദാഹം
മരുന്നിനു നഴ്സമ്മയെ വിളിക്കും
മരുന്നിനു നഴ്സമ്മയെ വിളിക്കും
വാർഡു നമ്പറേഴിലെ വയസ്സൻ രോഗിക്കു
വാതമല്ല പിത്തമല്ല കഫമല്ലാ
നഴ്സമ്മയൊടുവിൽ കണ്ടു പിടിച്ചൂ
വയസ്സനു രോഗം പൂത്ത പണം
പൂത്ത പണം പൂത്ത പണം രോഗം
പൂത്ത പണം പൂത്ത പണം വയസനു രോഗം
പൂത്ത പണം പൂത്ത പണം