ചന്ദ്രമുഖീ
ചന്ദ്രമുഖീ ചന്ദ്രമുഖീ
ചഞ്ചലമിഴിയാം പ്രാണസഖീ പ്രാണസഖീ (ചന്ദ്ര..)
നിൻ മുടിച്ചുരുളുകളാം മുന്തിരിക്കുലകളിലെൻ
കണ്ണിലെ കരിങ്കിളികൾ പറന്നണഞ്ഞൂ
മധു നുകർന്നൂ മധുരം നുകർന്നൂ
മനസ്സിലെ മണിച്ചെപ്പ് നിറഞ്ഞൂ (ചന്ദ്രമുഖീ..)
ഇണയരയന്നങ്ങൾ ഇള കൊള്ളും നിൻ മാറിൽ
കുളിരിൽ ഞാൻ മുഴുകുമ്പോൾ (2)
ഇതളിതളായൊരു പൂ വിരിയും അതിൻ
ഇതൾ തോറും മുത്തുകൾ നിറയും
നിറയും മുത്തുകൾ നിറയും (ചന്ദ്രമുഖീ..)
വെറുതേ ചിരിയ്കും നിൻ തരിവള പുതിയൊരു
പുളകത്തിൻ കഥ പറയും
അരയിൽ നിൻ കാഞ്ചന കാഞ്ചിയിൽ
പുതിയൊരു അനുഭൂതിയൊരു മുത്തു കോർക്കും
കോർക്കും ഒരു മുത്തു കോർക്കും (ചന്ദ്രമുഖീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandramukhee
Additional Info
ഗാനശാഖ: