മംഗളാംബികേ മായേ

മംഗളാംബികേ മായേ നിന്റെ

മന്ദിരത്തിൽ ഞാനഭയാർഥിനീ

ഏകാകിനീ ഞാനേതോ പുരാതന

പ്രേമകഥയിലെ വിരഹിണീ (മംഗളാംബികേ...)

 

ആരിൽ നിന്നാരിൽ നിന്നാദ്യമായ് സ്നേഹത്തിൻ

മാധുരി ഞാൻ നുകർന്നൂ

ആ നല്ല ജീവന്റെ വേദനയാകെയെൻ

ജീവനിലേക്കു പകർന്നു തരൂ

പകർന്നു തരൂ പരമദയാമയി നീ (മംഗളാംബികേ..)

 

സ്നേഹവും ദുഃഖവും മോഹവും  മുക്തിയും

ജീവിതമെനിക്കു തന്നൂ

പൂജക്കു കത്തിച്ച കർപ്പൂര ജ്വാലയായ്

ഈ ജീ‍വനമ്മേ എരിഞ്ഞിടട്ടേ

എരിഞ്ഞിടട്ടേ  അരിയ നിൻ സന്നിധിയിൽ (മംഗളാംബികേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mangalaambike maaye

Additional Info

അനുബന്ധവർത്തമാനം