കാവിലമ്മേ
കാവിലമ്മേ അമ്മേ കാവിലമ്മേ (2)
കാളിയമ്മേ അമ്മേ കാളിയമ്മേ (2)
കളമെഴുതി കൈ കൂപ്പി മുടിയാട്ടം തുള്ളുമീ
കന്യകളേ കാത്തരുളണമേ അമ്മേ
കതിർ മിഴികൾ കനൽമിഴികൾ കനിയേണമേ (കാവിലമ്മേ..)
അമ്പിളിക്കല ചൂടുന്ന തമ്പുരാന്റെ ജടയിൽ നിന്നു
ചെമ്പരത്തി പൂത്ത പോലെയുണർന്നൊരമ്മേ (2)
ദാരികന്റെ രക്തത്താൽ ചെത്തിപ്പൂമാലയിട്ട
വീരഖഡ്ഗം വീശിയെഴുന്നള്ളുമമ്മേ (2)
കാവുകളും കളരികളും കാത്തരുളേണമേ നിന്റെ
കാൽ ചിലമ്പൊലിയുലകാകെ നിറയണമമ്മേ (2) (കാവിലമ്മേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kavilamme