ഉണ്ണിപ്പൂങ്കവിളിലൊരുമ്മ

ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂ മിഴികളിലുമ്മ

അമ്മയ്ക്ക് മാറത്ത് തൂമുത്ത് നീ

അച്ഛന്റെ മോഹത്തിൻ പൂമൊട്ട് ( ഉണ്ണി..)

 

അമ്പാടിമണിപ്പൈതൽ വിരുന്നു വന്നൂ ഇന്ന്

പഞ്ചാരപാലമൃതു  പകർന്നു തന്നൂ

അമ്പിളിക്കിളിക്കുഞ്ഞു പറന്നു വന്നൂ താഴെ

അമ്മാനക്കളിപന്തിതാരെറിഞ്ഞൂആ..ആ...ആ.. (ഉണ്ണി..)

 

താഴം പൂ  മെടഞ്ഞൊരു തടുക്കു വെയ്ക്കും ഉണ്ണി

താമരപ്പട്ടുടുത്തു പടിഞ്ഞിരിക്കും

തച്ചോളിക്കഥ പാടിയുടുക്കു കൊട്ടും

പെരുംതച്ചന്റെ കഥ കേട്ടു കരഞ്ഞുറങ്ങും (ഉണ്ണി..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unni poonkavilil orumma

Additional Info

അനുബന്ധവർത്തമാനം