വിരഹിണീ ഇനിയുമെൻ

വിരഹിണീ ഇനിയുമെൻ പ്രണയ-
സംഗീതമായ്
വിരിയുമോ പ്രാണനിൽ ഒരു നിശാ-
ഗന്ധിയായ്
തകരും വേണുവായ് ഹൃദയം പാടവേ
മനസ്സിൻ നൊമ്പരം ഇടറും മൊഴികളായ്
(വിരഹിണീ...)

നിറയും ഓർമയിൽ 
ഒരു പനിനീർ പൂവിതൾ
പകരും സൗരഭം
ലയലഹരീ ഭാവുകം 
കനവിൽ യാമിനീ
സ്വരലയം നൽകുമോ
മിഴിനീർ മായ്ക്കുമോ

ഒരു വെൺപ്രാവുപോൽ 
സ്വരമരുതാതെന്തിനായ്
കരളിൻ ചില്ലയിൽ 
പ്രിയസഖിയായ് പാടി നീ 
ഇരുളിൽ നൊന്തു ഞാൻ 
ഇനിയും കേഴുവാൻ 
തനിയെ യാത്രയായ്

വിരഹിണീ ഇനിയുമെൻ പ്രണയ-
സംഗീതമായ്
വിരിയുമോ പ്രാണനിൽ ഒരു നിശാ-
ഗന്ധിയായ്
തകരും വേണുവായ് ഹൃദയം പാടവേ
മനസ്സിൻ നൊമ്പരം ഇടറും മൊഴികളായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virahinee iniyumen

Additional Info

Year: 
2000

അനുബന്ധവർത്തമാനം