അക്കരവീട്ടിൽ അന്തോണിച്ചന്
അക്കരവീട്ടിൽ അന്തോണിച്ചന് പത്തരമാറ്റിൻ പെങ്കൊച്ച്
പിച്ചകനൂലിൽ തൊട്ടിലുകെട്ടി ചക്കരമാവിൽ അന്തോണി
ഓ കണ്ണൊന്നുമേൽക്കാതല്ലേ കണ്ണേറ്മേൽക്കാതല്ലേ
പെണ്ണിന്നു പെണ്ണായതും കണ്ണിനു കണ്ണായതും
പെണ്ണൊന്നു വളർന്നാൽ മെയ്യൊന്നു തെളിഞ്ഞാൽ
തന്തമാർക്കെല്ലാം ഉള്ളിൽ തീയാ ..
വട്ടീം ചട്ടീം വാങ്ങാനായ് വലിയ പെരുന്നാൾ വന്നല്ലോ
വലിയ പെരുന്നാൾ പെണ്ണും ചെക്കനും കണ്ടല്ലോ
ഹോ ..പുകിലായ് അലമ്പായ് പുലിയായ് അന്തോണി
കനലായ് പെണ്ണിൻ നെഞ്ച് കണ്ണീരിൽ കടലായി
പെണ്ണൊന്നു കരഞ്ഞാൽ കണ്ണൊന്നു നനഞ്ഞാൽ
അന്നക്കും നെഞ്ചിരുന്നു തെങ്ങും
അക്കരെവീട്ടിൻ മുറ്റത്തങ്ങനെ എഴുനിലയ്ക്കൊരു പൂപ്പന്തൽ
പൊന്നിനു പൊന്ന് വേണ്ടെന്നാലും പൊന്നിൽ മുക്കി അന്തോണി
ഓ മാരിത്തിളക്കത്തില് പൊന്നിൻ പതക്കത്തില്
ചെലൊന്ന് കുറഞ്ഞെന്നു ആരോ വഴക്കും ചൊല്ലി
പൊന്നെന്നു പറഞ്ഞാൽ മെല്ലെ നീ നടന്നാൽ
പൊന്നീച്ച പറന്നീടും കണ്ടാൽ ..അയ്യോ ..
കള്ളും കോഴീം താറാവും തെക്കേ ഷാപ്പിലെ മീങ്കറിയും
നീറ്റിയെടുതൊരു വാറ്റുണ്ടെൽ സ്കോച്ചിന് ആളെ കിട്ടൂല്ല
നേരാണേ ..നേരാണേ ..പുന്നെല്ലിൻ മാറ്റാണേ
നീറ്റായിട്ടുള്ളിൽ ചെന്നാൽ ബ്ലാക്ക് ലെവൽ ഔട്ടാണേ
കെട്ടൊന്നു കഴിഞ്ഞാൽ എല്ലാരും പിരിഞ്ഞാൽ
അന്തോണി പിന്നെ ഒറ്റയ്ക്കല്ലേ ...
അക്കരവീട്ടിൽ അന്തോണിച്ചന് പത്തരമാറ്റിൻ പെങ്കൊച്ച്
പിച്ചകനൂലിൽ തൊട്ടിലുകെട്ടി ചക്കരമാവിൽ അന്തോണി
ഓ കണ്ണൊന്നുമേൽക്കാതല്ലേ കണ്ണേറ്മേൽക്കാതല്ലേ
പെണ്ണിന്നു പെണ്ണായതും കണ്ണിനു കണ്ണായതും
പെണ്ണൊന്നു വളർന്നാൽ മെയ്യൊന്നു തെളിഞ്ഞാൽ
തന്തമാർക്കെല്ലാം ഉള്ളിൽ തീയാ ..