ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (m)

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ.. നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ.. നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍
പൂനിലാ തോണിപോലും പ്രിയേ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍.. നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍
 
ഡിസംബറിന്‍ ജനാലയില്‍.. ശതാവരി പൂത്തനാളില്‍
ശശിലേഖ മുടികോതുമീ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും നിലാവില്‍.. വെറുതെ കിനാവുകണ്ടു..
ഓര്‍മ്മയില്‍.. എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍
 ആ .. ആ

കലണ്ടറിന്‍ കളങ്ങളില്‍.. കിനാവുകള്‍ക്കാത്മശാന്തി
കരളിന്‍റെ ഒരു പാതി നീ ചാരൂ ..
പടിവാതില്‍ ഇരുപാതി ചാരൂ...
കരിംചിരാതിന്‍ തിരിയും അണഞ്ഞുവല്ലോ...
 
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍.. നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍
പൂനിലാ തോണിപോലും പ്രിയേ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം

EamfqHSxi6g