വെണ്ണിലാപ്പുഴയിലെ വെളുത്ത പെണ്ണേ

വെണ്ണിലാപ്പുഴയിലെ വെളുത്തപെണ്ണേ ഹൊയ്
വെൺചന്ദനക്കുളിർ സുഗന്ധിപ്പെണ്ണേ ഓ..
അനുരാഗലോലനാം കാമുകനാദ്യമായ്
അരികത്തു വന്നപ്പോഴെന്തു തോന്നി
അചുംബിതദാഹത്താൽ ആശ്ലേഷം കൊണ്ടില്ലേ
ആത്മാനുഭൂതിയൊന്നാസ്വദിക്കാൻ
ആസ്വദിക്കാൻ (വെണ്ണിലാപ്പുഴയിലെ..)

തുള്ളിതുളുമ്പുമീ യൗവനം വിരൽ കൊണ്ട്
തൊട്ടപ്പോൾ അവനെ നീ എന്തു ചെയ്തു
എന്റെ മദാലസ മന്മഥ വനത്തിലെ
നന്ത്യാർവട്ടത്താൽ സൽക്കരിച്ചു
സൽക്കരിച്ചു (വെണ്ണിലാപ്പുഴയിലെ..)

ഒന്നിച്ചൊഴുകുമാ സൗഭഗം കരകൊണ്ട് മുത്തുമ്പോൾ പരസ്പരം എന്തു ചൊല്ലീ
എന്നും മനസ്സിന്റെ ഉന്മാദസരസ്സിൽ ഞാൻ
മുങ്ങി നീരാടുവാൻ പ്രാർത്ഥിച്ചു
പ്രാർത്ഥിച്ചു (വെണ്ണിലാപ്പുഴയിലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vennilaappuzhayile

Additional Info

Year: 
1978

അനുബന്ധവർത്തമാനം