ജീവിതം സ്വയമൊരു പരീക്ഷണം

ജീവിതം...സ്വയമൊരു പരീക്ഷണം
കമോണ്‍ ക്ലാപ്പ് വണ്‍ ടൂ 

ലലലല്ലലാ...
ജീവിതം സ്വയമൊരു പരീക്ഷണം
അതലീവിധം നമുക്കൊരു ബലപരീക്ഷണം
പന്തയത്തിൽ നീ ജയിച്ചാൽ പാരിതോഷികം
ഈ പടവെട്ടിൽ ഞാൻ ജയിച്ചാൽ
കീഴടങ്ങണം 
നീ കീഴടങ്ങണം...ഹോയ്
ജീവിതം സ്വയമൊരു പരീക്ഷണം

ലല്ലല്ലല്ലലാ...
ചിരകാലം ചിലപേരെ കബളിപ്പിക്കാം
കയ്യിൽ ചിത്രവർണ്ണപ്പാവയെപ്പോൽ കൊണ്ടുനടക്കാം
അടവുകൾ പതിനെട്ടും പയറ്റിപ്പയറ്റി നീ
അടിമുടി തളർന്നു നീ കുഴഞ്ഞു കുഴഞ്ഞു നീ
അടിതെറ്റി വീഴുമ്പോളെന്തു ചെയ്യും 
നീ അടിതെറ്റി വീഴുമ്പോളെന്തു ചെയ്യും 
പപ്പരപ്പ പപ്പരപ്പ...
ഡുടുഡുംഡും...
ജീവിതം സ്വയമൊരു പരീക്ഷണം

ലല്ലല്ലല്ലലാ...
നിഴൽപോലെ നിത്യം പിൻതുടരും
നിന്റെ പുറകെയീ ചെയ്തികൾതൻ കരിംഭൂതങ്ങൾ
മറ്റാർക്കോ വേണ്ടി നീ പണിഞ്ഞൊരുക്കും
മുറ്റത്തെ കിടങ്ങിൽ നീ സ്വയം വീഴും
അതുകണ്ടു ചിരിതൂകും നിഴൽപോലും
നീ മുഖം‌പൊത്തി എവിടെയോ പോയൊളിക്കും
പപ്പരപ്പ പപ്പരപ്പ...
ഡുടുഡുംഡും...

ജീവിതം സ്വയമൊരു പരീക്ഷണം
അതലീവിധം നമുക്കൊരു ബലപരീക്ഷണം
പന്തയത്തിൽ നീ ജയിച്ചാൽ പാരിതോഷികം
ഈ പടവെട്ടിൽ ഞാൻ ജയിച്ചാൽ
കീഴടങ്ങണം 
നീ കീഴടങ്ങണം...ഹോയ്
ജീവിതം സ്വയമൊരു പരീക്ഷണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham swayamoru

Additional Info

Year: 
1978

അനുബന്ധവർത്തമാനം