പുള്ളിപ്പുലി പോലെ വന്നു

പുള്ളിപ്പുലി പോലെ വന്നു
തുള്ളക്കലി കൊണ്ടു നിൽക്കും പെണ്ണേ
എടീ പുല്ലാണെനിക്കു നിന്റെ വെല്ലുവിളി
പുല്ലാണെനിക്കു നിന്റെ വെല്ലുവിളി
ഹ് പുല്ലാണെനിക്കു നിന്റെ വെല്ലുവിളി

അഗ്നിക്കണ്ണും തള്ളിക്കൊണ്ട്
അങ്കപ്പൂവൻ പോലെ നിൽക്കും തൊമ്മാ
ഇനി തല്ലാണ് നിനക്കുള്ള തിരിച്ചടി
തല്ലാണ് നിനക്കുള്ള തിരിച്ചടി
ഹ് തല്ലാണ് നിനക്കുള്ള തിരിച്ചടി

പെണ്ണേ നിൻ പുറംപൂച്ച് വെറും മൂച്ച്
നീ പേക്കോലം തുള്ളുന്ന പച്ചയോന്ത്
എന്റെ കൈതൊട്ടാൽ മാറും നിൻ മുഖഷേയ്പ്പ്
ഹ് പെണ്ണുങ്ങളോട് വേണ്ട നിന്റെയീ പരാക്രമം
ഹഹ ആണുങ്ങൾക്കടങ്ങാത്ത പെണ്ണുങ്ങളുണ്ടോടീ
ആൾ ധീരനാണെന്ന ഭാവം
എലിവാൽ കണ്ടാൽ ഭയന്നോടും പാവം
മലയോട് മല്ലടിച്ചു തളരുന്ന മഠയന്റെ
മണിസത്ത് മുഖം വെച്ചു കെട്ടിയ കുരങ്ങന്റെ കോലം നീ
അയ്യയ്യയ്യയ്യാ
കാലൻ നീ
പോടീ വായാടീ
എടാ പോടാ തെമ്മാടി
(പുള്ളിപ്പുലി പോലെ..)

പൊന്നാം നിൻ കുരിനാക്ക് കരിനാക്ക്
നീ കടിച്ചാൽ വിഷമുള്ള കരിംതേള്
നിന്റെ കൈയ്ക്കുള്ളിൽ വരുമൊരു കട്ടുറുമ്പ്
ഹ് നിനക്കു നാണമുണ്ടോടീ
ഹ് നിനക്കു മാനമുണ്ടോടാ

അല്ലിറാണിയാണെന്ന വീര്യം
വെറും പൊള്ളയായ ചെണ്ട പോലെ ശൂന്യം
മുടിയിന്മേൽ കൊടികെട്ടി വാഴുന്ന യക്ഷിയുടെ
മനസ്സിന്റെ സമനില തെറ്റിയ പിരിശത്തിൻ
രൂപം നീ...വേഷം നീ
യൂ മങ്കി
യൂ ഡോങ്കി
എടാ ഓശെ
എടീ ലൂസേ
(പുള്ളിപ്പുലി പോലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullippuli pole vannu

Additional Info

Year: 
1978

അനുബന്ധവർത്തമാനം