കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ

ഓഹോഹോ... ഓഹോ.....
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ
കണ്ണാടിക്കടവത്തെ കനകമയ വിഗ്രഹമേ
കളകാഞ്ചി ചൊരിയും നിന്‍ ചഷ്മശിലാ കല്‍പ്പടവില്‍
കളിയീറക്കുഴലൂതാന്‍ വന്നു ഞാന് നിന്‍ കണ്ണന്‍
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ

ഒന്നാനാം തൃക്കടവിൽ പൂഞ്ചോലപ്പാലലയില്‍
പൊന്നേലസ്സണിയിക്കും കുളിരോളത്തേനലയില്‍
മുത്തുമണിത്തളയണിയും പാദസരം നീ ചൊരിയും
ഇക്കിളികൾ ഉൾക്കുളിരായ് മാറ്റുമൊരു വെണ്‍‌തിര ഞാന്‍
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ

പൂമരുതിന്‍ ഇലകൊഴിയും ഇല്ലിമുളം താഴ്വരയില്‍
തൂമഞ്ഞിന്‍ കണമുതിരും മാര്‍കഴിതന്‍ മലര്‍വനിയില്‍
വാര്‍മഴവില്‍ ചിറകോടെ നീ പറന്നണയുമ്പോള്‍
വനവല്ലിക്കുടില്‍ കെട്ടും ഹേമന്തമാകും ഞാന്‍
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalindi theerathe kankeli pushpame

Additional Info

Year: 
1978

അനുബന്ധവർത്തമാനം