വാനുയരാൻ

വിണ്ണിൽ വിണ്ണിൻ മാറാത്തിന്നിതായ്
കതിരോൻ പതിയെ ഉരുകുമ്പോൾ

കരിയാൽ മൂടി മേഘമിതാകവേ
ഇരുളോ വഴിയിൽ നിറയുമ്പോൾ

മഴയോ തണ്ണീർ കുടമിന്നേന്തവേ
മണ്ണിൽ ചെറു ചേർ പുഴയുണ്ടായ്

ഏതോ കോണിൽ ഉള്ളം നീറി
ശലഭം നിൽപ്പായ് തനിയെ...
പൂന്തെന്നൽ തഴുകി

വാനുയരാൻ നീരതിരോ
തെന്നലവൻ മായ്ക്കേ...
പാറിടുവാൻ കൈവിരളോ
കോർത്തൊരുവൻ നോക്കേ...
ങ്ഹും...

നീലിമയുടെ വെള്ളിവരയിൽ
മാമലയുടെ മഞ്ഞുരുകവേ
ചെങ്കതിരുകൾ നൽകറുകകളാകെ രസിച്ചു

മാമയിലുകളാടിടുമൊരു
കാനന വഴി കൺ നിറയവേ...
വെണ്ണിലവൊളി വിണ്ണഴികൾ താണ്ടിയണഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanuyaraan