അഹല്യ ഉണ്ണികൃഷ്ണൻ

Ahaliya Unnikrishnan
Date of Birth: 
Friday, 4 July, 1997
എഴുതിയ ഗാനങ്ങൾ: 4

ഗാനരചയിതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്.  1997 ഏപ്രിൽ 4- ന് തിരുവനന്തപുരത്ത് ജനിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡിൽ നിന്നും റിട്ടയർ ചെയ്ത ഉണ്ണികൃഷ്ണൻ നായർ അച്ഛനും, വീട്ടമ്മയായ ഗീതാലക്ഷ്മി അമ്മയുമാണ്. അഹല്യയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം ഹോലി ഏയ്ഞ്ചത്സ് ഹൈയർ സെക്കന്ററി സ്കൂളിലും  ഹയർ സെക്കന്ററി കഴിഞ്ഞത് നാലാഞ്ചിറ St Goretties Hss എന്ന സ്കൂളിലുമായിരുന്നു. സ്കൂൾ പഠനത്തിനുശേഷം മണിപ്പാൽ Muniyal institute of Ayurvedic Medical science- ൽ നിന്നും ആയുർവ്വേദത്തിൽ ബിരുദം നേടി. പ്രശസ്ത സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറിൽ നിന്നും അഹല്യ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന അഹല്യയ്ക്ക് അതുവഴിയാണ് ഒരു ഷോർട്ട് ഫിലിമിൽ ഡബ്ബ് ചെയ്യാൻ അവസരം ലഭിയ്ക്കുന്നത്. ഒരു ആൽബത്തിനു വേണ്ടിയാണ് ആദ്യമായി ഗാന രചന നടത്തുന്നത്. വൈറലായ ഭക്തി എന്ന ഷോർട്ട് ഫിലിമിനുവേണ്ടി അഹല്യ ഡബ്ബ് ചെയ്തിരുന്നു.

email- drahaliya@gmail.com