എന്താണ് എന്താണ്
എന്താണ് എന്താണ്
ചിരി പടരണതെന്താണ്
മുട്ടായി തുണ്ടൊന്നലിയണ പോലാണ്
എന്താണ് എന്താണ്
കൺ വിടരണതെന്താണ്
ഉള്ളാകെ പൂത്തിരി കത്തണ ചേലാണ്
പൊടിപാറണ നേരം
തുടി കൊട്ടി പയ്യെ
മുടിയിഴയത് കൊതി മിനുക്കിയ പോക്കാണ്
എരി വെയിലത് പുല്ലാണ്
അടി തടയില്ലയ്യാ
മണി മഴയത് വഴിയേ പെയ്താ വീഴൂലാ
കൈ തട്ടികൊട്ടാൻ
പട വെട്ടി പോകാൻ
തോളറ്റം മുട്ടി ദൂരം താണ്ടാം
ഉള്ളം കാൽ വച്ചാൽ
പിന്നോട്ടൊന്നില്ല
ചെറു തോട്ടാവടി തണ്ടല്ല
എല്ലാരും ചൊല്ലുന്നേ പിള്ളേരാണെന്ന്!
എന്നാണോ ചൊല്ലുന്നേ മൂത്തോരായെന്ന് ????
എന്നെന്നും എല്ലോരും ഒന്നെന്നാ ചൊല്ല്,
എല്ലാമിന്നെഴുതി കൂട്ടാൻ കടലാസ്സിൻ തുണ്ട്
മേലെ വിണ്ണിലായ് മിന്നിമായുമാ മിന്നലിൽ നിന്ന് കൂത്താട്...
കൺതുറന്ന് നീ കാൺമ്പതൊക്കെയും
നിന്റെയെന്നു നീ ചൊല്ലീട്...
നീ ചൊല്ലീട്...
ആറുമാരുമേ പോയിടാത്ത
മൺ പാത മേലെ നീ പാഞ്ഞോട്
നീല രാവതിൽ കണ്ണിറുക്കി നീ....
പാരാകെ പാറേണം
ഭൂലോകം കാണേണം
ഈ നാടോ ചുറ്റേണം
തരി മണലതിലിള വെയിലാടേണം
വാനോളം വളരേണം
രസമായി പാടേണം
പുതു വഴിയേ പായേണം
ചെറു ചിരിമഴ നിറമഴ നനയേണം
മാനത്തെ പൂരം കാണേണം
പാൽ ചുണ്ടിൽ ചൂളം മൂളേണം
ഒരു വെണ്ണിലാവേ തൊട്ട്
ചെറു കൂട്ടിൽ കെട്ടാനൊത്ത്
അതിനുന്നം പിടിച്ചിട്ട്
ഇനിയൂറ്റം കൊണ്ടേ നിന്ന്
മിന്നി മാഞ്ഞിടും
കണ്ണീറുക്കിടും
താരകങ്ങളെ നോക്കീടും
കൈ കൊടുപ്പത്തും ചാഞ്ഞുറങ്ങിടും
മാരിവില്ലിനെ മുത്തീടും
പഞ്ഞിപ്പോലൊരാ മേഘമാലയെ
എണ്ണി നോക്കിടാൻ കൊതിയാവും
മിന്നലിന്റെ പട വാളിതേന്തിടാൻ
ചട്ടം കെട്ടി പോരും
അമ്മാനം ചെമ്മാനം നോക്കാതെപ്പോഴും
ആടുന്നെ പാടുന്നേ കുഞ്ഞി കാറ്റെന്നും...
Additional Info
ഗിറ്റാർ | |
ദോതാര | |
മാൻഡലിൻ | |
ഗിറ്റലേലി | |
തബല | |
ഡോലക് | |
ബാസ്സ് | |
ഫ്ലൂട്ട് | |
പെർക്കഷൻ |