ഒരു കൺസൂചിത്തുമ്പാൽ

നല്ലോമൽച്ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്
നല്ലോമൽച്ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്

മയ്യേകിയ വാൽക്കണ്ണിൽ മീനോടണതെന്താണ്

നെയ്യാറിൻ കുന്നോളം നിൻ ഗാനം പാടുമ്പോൾ

നെയ്യാമ്പൽ പൂപോലും നിൻ ചന്തം തേടുമ്പോൾ

രാവെല്ലാം ഞാൻ കാണും സ്വപ്നം നീയാണ്

 

ഒരു കൺസൂചിത്തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നൂ

മിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നൂ

മണിമുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നൂ

ചങ്ങാത്തം കൂടാൻ ഞാനും പിന്നാലേ പോരുന്നൂ

 

തെന്നലാലാടുമ്പോൾ കൊഞ്ചാതെ കൊഞ്ചും നിൻ

കൈവളക്കൂട്ടങ്ങൾക്കെന്താ ഭാഗ്യം!

മുന്തിരിത്തൈവള്ളിത്തുമ്പായ് നിൻ തൂനെറ്റിയിൽ

വീഴും മുടിയൊന്നിൻ ചുരുളെന്താ രസം!

 

ഒരു കൺസൂചിത്തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നൂ

മിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നൂ

മണിമുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നൂ

ചങ്ങാത്തം കൂടാൻ ഞാനും പിന്നാലേ പോരുന്നൂ

 

ജന്നലിൻ കണ്ണാചിച്ചില്ലോരം മൂവന്തി 

അമ്പിളിപ്പൂവട്ടം മിന്നും പോലെ

ഒട്ടുമേ ഓർക്കാതെ നിൻ രൂപം കാണുമ്പോൾ

നെഞ്ചിൽ പനനൊങ്കിൻ നുര പൊന്തുന്നുണ്ടേ

 

ചിരിയെമ്പാടും ചിന്തും പെണ്ണേ

ചുമ്മാ കൊതി കൂട്ടുന്നൂ

ചങ്കാകെ പെയ്യും മഞ്ഞായ് 

എന്നിൽ കുളിരേകുന്നു

ഒരു സമ്മാനം കൊള്ളും താളം 

പാട്ടായ് ഞാൻ കേൾക്കുന്നു

കുന്നോളം ചൊല്ലാ മോഹം 

നെഞ്ചാകെ വിങ്ങുന്നൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Kansoochithumbaal