വലംപിരി ശംഖിൽ തീർത്ഥവുമായി

വലംപിരി ശംഖിൽ തീർത്ഥവുമായി
തിടമ്പെഴുന്നെള്ളുന്ന രാത്രി
കണിച്ചുകുളങ്ങരെ ശ്രീമഹാദേവി
പള്ളി ആറാടുന്ന രാത്രി മോഹനരാത്രി
(വലം പിരി ശംഖിൽ..)

പ്രദക്ഷിണവഴിയിൽ ആയിരം ദീപങ്ങൾ
നെയ്ത്തിരി നീട്ടുന്ന രാത്രി
നക്ഷത്രനാളങ്ങൾ കൈകളിൽ ഏന്തി
ദേവകളണയും രാത്രി
(വലം പിരി ശംഖിൽ..)

ആത്മദുഃഖങ്ങൾ അന്നപൂർണ്ണേശ്വരി
നൈവേദ്യമാകുന്ന രാത്രി
ദേവീതൻ ശരണം പാടുന്ന ഹൃദയം
നിർവൃതി പൂകുന്ന രാത്രി
(വലം പിരി ശംഖിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Valampiri Shankhil Theerthavumayi