കളിയാടിവന്നു കുളങ്ങരെ

കളിയാടിവന്നു കുളങ്ങരെ വാഴുന്ന
കാർത്ത്യാനി പാദം കുമ്പിടുന്നേ
നാമ ദോഷാദികൾ തീരുവാനടിയങ്ങൾ
പുള്ളോർക്കുടം തൊട്ട് പാടിടുന്നേ
ശനിദോഷമകലാൻ അയ്യന്റെ മുന്നിൽ
പായസം നേദിച്ച് കുമ്പിടുന്നേ

ഉണ്ണിഗണപതി തുമ്പിക്കരം കൊണ്ട്
നേർ വന്ന വിഘ്നങ്ങൾ നീക്കുമാറാകണം
ഉപദേവനായ് വന്നു പാലാഴിമങ്കയെ
പാലിച്ചു പോരുന്ന വിഷ്ണീവ കൈതൊഴാം
(കളിയാടി വന്നു..)

വള്ളിമണാളനാം ദേവസേനാപതി
വന്നെന്റെ സങ്കടം മാറുമാറാകണം
ശക്തിയെ പൂജിച്ചു മോക്ഷം വരിച്ചൊരു
ബ്രഹ്മരക്ഷസ്സിനെ കൈവണങ്ങുന്നേൻ
(കളിയാടി വന്നു..)

കൈലാസവാസനാം ശ്രീപരമേശ്വരനെ
പഞ്ചാക്ഷരം കൊണ്ട് വാഴ്ത്തിടുന്നേൻ
രക്തചാമുണ്ഡി കൊടുംകാളിയമ്മയെ
നിത്യം നിരൂപിച്ച് കൈ തൊഴുന്നേൻ
(കളിയാടി വന്നു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaliyaadi Vannu Kulangare