കണ്ണകിപ്പാട്ടുമായ് പാട്ടംബല

കണ്ണകിപ്പാട്ടുമായ് പാട്ടംബലത്തിലിന്നുത്സവകൂത്ത്‌ തുടങ്ങി
ത്രിക്കോടിയേറവെ ചിക്കര കുട്ടികളമ്മയെ പാടി സ്തുതിച്ചു. (2)
ആള്‍രൂപങ്ങളുമംഗരൂപങ്ങളും ദേവിക്ക് നൈവേദ്യമായി. (2)

(കണ്ണകിപ്പാട്ടുമായ് )

മുറജപക്കാലത്ത് മുറതെറ്റിയോടുന്ന പുറമാടിയാണ് ഞാനമ്മേ (2)
ദാരികക്കല്ലില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ അടിയനെ രക്ഷിക്കൂ അമ്മേ
ഏഴുവരിക്കൈത മുള്ളോല കൊണ്ടെന്റെ ജാതകം തീരരുതമ്മേ
ജീവിതത്തുഞ്ചത്ത് ഗരുടനായാടുമ്പോള്‍ അവലംബമേകുകെന്നമേ (2)
(കണ്ണകിപ്പാട്ടുമായ് )

ആയിരം കൈകളില്‍ വഴിപാടുമായ് മുന്നില്‍ അടിമകള്‍ വാഴ്ത്തുന്ന നേരം (2)
കുംഭ മാസത്തില്‍ തിരുവോണ നാളില്‍ വന്നു മഹോത്സവ രാത്രി
ജാതി ഭേദങ്ങളും വര്‍ണ വൈരങ്ങളും വായുവെന്നമ്മതന്‍ മുന്നില്‍
ദേവി ശരണം വിളിച്ചു കൊളുത്തി ഞാന്‍ ഇന്നെന്റെ മുജ്ജന്മ താപം (2)
(കണ്ണകിപ്പാട്ടുമായ് )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannaki Pattumayi