നീലമേഘക്കൂന്തലുണ്ട്

നീലമേഘക്കൂന്തലുണ്ട്
വെള്ളിമിന്നല്‍ച്ചിലമ്പുണ്ട്
ദേവിക്കായിരം കുടം അമൃതമുണ്ട്
വിണ്ണിലായിരം കുടം അമൃതമുണ്ട്
എങ്കിലുമെന്‍ മണ്‍കലത്തിലെ
ആള്‍‌രൂപം അംഗരൂപം
കളിച്ചുകുളങ്ങരെ ദേവിതന്‍
ഇഷ്‌ടനൈവേദ്യം...
(നീലമേഘ)

വേതാളച്ചുമലിലേറി
മദഗജങ്ങള്‍ തോടയാക്കി
കാലാഗ്നി കടക്കണാല്‍
എട്ടുദിക്കും നടക്കുമ്പോഴും
നമ്മുടെ മിഴി നിറഞ്ഞാല്‍
കരുണ വഴിയും അമ്മയെന്നമ്മ
ദേവീ ഭഗവതി അമ്മ...
(നീലമേഘ)

യക്ഷകന്യകളാടിയാലും
സിദ്ധചാരണര്‍ പാടിയാലും
ഇന്ദ്രാദി ദേവരെല്ലാം
വേദമോതി സ്തുതിച്ചെന്നാലും
നമ്മുടെ ഉള്ളലിഞ്ഞാല്‍
ഓടിയണയും അമ്മയെന്നമ്മ
ദേവീ ഭഗവതി അമ്മ...
(നീലമേഘ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelamegha Koonthalundu

Additional Info

അനുബന്ധവർത്തമാനം