വാർതിങ്കൾ പൊൻ കണ്ണാടി

വാർതിങ്കൾ പൊൻ കണ്ണാടി നോക്കി നോക്കി
വാലിട്ടു കണ്ണുമെഴുതി പൊട്ടും തൊട്ടേ (2)
പിന്നാലെ പോരുമ്പോൾ എന്തേ മൗനം
എന്നാലീ പരിഭവവും സിന്ദൂരക്കുറിമാനം
നാളെയെത്തും പൂക്കാലത്തിൻ നാന്ദിക്കുറിമാനം (വാർത്തിങ്കൾ...)

മൂളുന്ന വണ്ടിനരുളുന്ന പൂന്തേൻ
ഒരു പൂവിന്നാനന്ദം
തഴുകുന്ന കാറ്റിന്നരുളും സുഗന്ധം
കൊഴിയും മുൻപീ പൂവും
തൂമഞ്ഞു നീർത്തുള്ളി മോഹിക്കുന്നതെന്തിനോ
ഒരു പനിനീർപ്പൂവിൻ കരതാരിൽ വീണീടാൻ
കണ്ണാന്തളി മുറ്റത്തൊരു പൊന്നാതിരരാവിൽ വരവായീ (വാർതിങ്കൾ...)

മധുപാത്രം ഓലെ ഒരു കാവ്യം പോലെ
അരികിൽ നീ ഉണ്ടെന്നാൽ
ഒരു തരുച്ഛായാതലമിതിൽ നാളെ
ഒരു സ്വർഗ്ഗം തീർക്കും നാം
ഈറൻ മിഴിയോലും ഈ ശംഖുപുഷ്പങ്ങൾ
പുതിയ പൂക്കാലത്തെ വരവേൽക്കാൻ എത്തുന്നേൻ
പൊന്നാതിര രാവേ വരൂ
ഇന്നീ വഴി പാടാൻ വരൂ (വാർതിങ്കൾ..)

-----------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarthinkal pon Kannaadi