കാറ്റു തുള്ളി കായലോളം
കാറ്റുതുള്ളീ കായലോളം തിരുവാതിരയാടീ
പാട്ടു പാടീ പുഞ്ചവയൽക്കിളിയേ നീ വായോ
ധനുമാസക്കുളിർ ചൂടും കതിരാടും നെല്‍പ്പാടം
മണവാട്ടിയേപ്പോൽ മലർക്കന്നിയേപ്പോൽ
ചമഞ്ഞാലോലം മാനത്തു നോക്കിക്കിടക്കുന്നു
സൂര്യനെയോമനചന്ദ്രനെയോ സൂര്യപ്പടപ്പൊന്നു
വെയിലിനെയോ വെള്ളിക്കസവിഴച്ചേലിയലും
മഞ്ഞിൽ കുതിർന്ന നിലാവിനെയോ
കാറ്റുതുള്ളീ കായലോളം തിരുവാതിരയാടീ
പാട്ടു പാടീ പുഞ്ചവയൽക്കിളിയേ നീ വായോ
ചെത്തുവഴിയോരത്തെ ചെന്തെങ്ങിനൊക്കത്തെ
പൊന്നും കുടങ്ങളിലാരാരോ പാലമൃതാക്കീ (2)
ചമ്പാവിൻ നെന്മണി പൊന്മണി ചന്തത്തിൽ ചായുമ്പോൾ
കിളിയാട്ടാൻ പോന്നവളേ നിന്റെ വളപാടും തന്നാനം
എന്റെ പാട്ടിനു താളം തന്നേ
ആ. . . ആ. . . ആ. . . . (കാറ്റു തുള്ളി...)
കാട്ടുകോഴിക്കില്ലല്ലോ പൊന്നോണോം സംക്രാന്തീം
പിന്നെയെന്തിനൊരൂഞ്ഞാലും പൂപ്പൊലിപ്പാട്ടും (2)
മീട്ടുമ്പോൾ മൺകളിവീണയും മാറ്റൊത്ത പൊന്നാകും
വരൂ പോകാം അക്കരെ നമ്മുടെ കുയിൽ പാടും കുന്നല്ലോ
അങ്ങു പൂത്തിരുവോണം നാളേ
ആ.... ആ.... ആ..... (കാറ്റു തുള്ളി...)