തെങ്ങിന്മേല്‍ കേറണതാരാണ്

ഹേയ്.. തെങ്ങിന്മേല്‍ കേറണതാരാണ്
ആരാണാരാണാരാണ്..
അങ്ങേലെ ചങ്കരന്‍കുഞ്ഞല്ലിയോ
അതങ്ങേലെ ചങ്കരന്‍കുഞ്ഞല്ലിയോ
ചങ്കരനോ.. അത് ചന്ദിരനോ..
ആ.. ചന്ദിരന്‍കുഞ്ഞാണ്
അമ്പിളീന്നും.. ചന്ദ്രനെന്നും
അറിവില്ലാ പിള്ളേര് തെറ്റിവിളിക്കണ
‌നമ്മടെ ചന്ദിരന്‍കുഞ്ഞാണേ..
അത്‌ നമ്മടെ ചന്ദിരന്‍കുഞ്ഞാണേ.. (2)

ചന്ദിരന്‍കുഞ്ഞേ ..ചന്ദിരന്‍കുഞ്ഞേ ..
തെങ്ങിന്റെ മണ്ടയില്‍ കേറിയിരുന്നിട്ടെന്തെടുക്കുവാണ് (2)

അന്തിക്കള്ള് കുടത്തീന്നെടുത്തെ മോന്തിക്കുടിക്കുവാണേ
കട്ടു മോന്തിക്കുടിക്കുവാണേ...കള്ളാ കൊച്ചുകള്ളാ
നിന്നെ നമുക്കറിയാം.. ചന്ദിരാ നിന്നെ നമുക്കറിയാം
നിന്നെ നമുക്കറിയാം.. ചന്ദിരാ നിന്നെ നമുക്കറിയാം
സൂര്യ നമ്പൂരിശന്‍...അല്ലെടാ കൊശവാ സൂര്യന്‍ തമ്പുരാന്‍
അല്ലല്ലെടാ.. സൂര്യന്‍ത്തമ്പുരാന്‍..
സൂര്യത്തമ്പുരാന്‍ പ്രേമിച്ചൊരു പെണ്ണു്
ആരുമറിയാതെ പെറ്റിട്ടുപേക്ഷിച്ചാല്‍
നിന്നെ നമുക്കറിയാ ചന്ദിരാ..
നിന്നെ നമുക്കറിയാ ചന്ദിരാ
ചെത്തുകുടത്തീന്നു കട്ടുകുടിച്ചിട്ടു കുഭയും  വീര്‍പ്പിച്ച്
രാത്രിയിലിരുട്ടത്തുരുണ്ട് നടക്കണ
നിന്നെ നമുക്കറിയാം.. ചന്ദിരാ നിന്നെ നമുക്കറിയാം (2)

അയ്യത്തറ തോട്ടിലെ നീറ്റില് വീണുകിടക്കണതാരാണ്
ചന്ദിരന്‍ കുഞ്ഞാണേ അത്‌ ചന്ദിരന്‍കുഞ്ഞാണേ 
കട്ടുകുടിച്ചു തലക്കു പിടിച്ചേ..
തോട്ടിലെ വെള്ളത്തില്‍ പൊത്തൊന്ന് വീണേ
നമ്മുടെ ചന്ദിരന്‍കുഞ്ഞ്..പാവം നമ്മുടെ ചന്ദിരന്‍കുഞ്ഞ്
നമ്മുടെ ചന്ദിരന്‍കുഞ്ഞ്..പാവം നമ്മുടെ ചന്ദിരന്‍കുഞ്ഞ്
കള്ളുകുടിക്കാന്‍ തെങ്ങേല്‍ കേറി
കള്ളു കുടിച്ചപ്പം തെങ്ങേന്നും വീണേ..(2)

തെയ് തിത്തകതിത്തക തെയ്തോം
തെയ് തിത്തകതിത്തക തത്തോം
തെയ് തിത്തകതിത്തക തെയ്തോം
തെയ് തിത്തകതിത്തക തിത്തക
തിത്തക തെയ്തോം...
തെയ് തിത്തകതിത്തക തത്തോം
തെയ് തിത്തകതിത്തക തെയ്തോം
തെയ് തിത്തകതിത്തക തത്തോം തോം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenginmel keranatharanu

Additional Info

Year: 
1993