ഉയിരേ ഉറങ്ങിയില്ലേ
ഉയിരേ ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]
നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]
നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Uyire urangiyille
Additional Info
ഗാനശാഖ: