പൊട്ടു തൊട്ടു പൊന്നു കൊണ്ട്

ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലീ
പൊട്ടു തൊട്ടു പൊന്നു കൊണ്ടു കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ ചിത്തിരക്കുരുന്നു പെണ്ണു നീ
പട്ടണിഞ്ഞു  പാട്ടു കൊണ്ട് തട്ടമിട്ടു മിന്നൽ കൊണ്ടു
കിക്കിളി കിളുന്നു പൂവു നീ കിക്കിളി കിളുന്നു പൂവു നീ
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ  കാണുവാൻ (പൊട്ടു...)

ചലിയേ കുഞ്ചനമോ തും ഹമമിലു ശ്യാമഹരീ ഹരീ (2)
മുത്തിണി തൂമാനം കത്തുമീ താമ്പാലം
നെഞ്ചിലെ നക്ഷത്രത്താലം ഹോ (2)
ഓ... പുലർവെയിൽ പൂമ്പാറ്റേ കണിമഴ പൂങ്കാറ്റേ
ഗസലു പോൽ നീയൊരുങ്ങൂ
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ  കാണുവാൻ  ഹേയ് (പൊട്ടു...)

വെണ്ണിലാപ്പൂപ്പാടം കണ്ണിലെ പൊന്നോടം
കാറ്റിനോ കിന്നാരക്കാലം ഹോ (2)
ഓ..തരളമായ് നീ പാടും തന്ത്രിയോ ഞാൻ കേട്ടൂ
തബലയിൽ താളമിട്ടൂ
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന കള്ളനെ കാണുവാൻ
കണ്ണനെ  കാണുവാൻ (പൊട്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Pottuthottu Ponnukondu