ഉയിരാണച്ഛൻ
കരയരുതെന്നു പറഞ്ഞു തലോടാൻ ഇനിയാകരമില്ലെന്നോ.. വരൂ അരികെ നീ എന്നു വിളിക്കാൻ ഇനിയാ സ്വരമില്ലെന്നോ....
ഉയരാണച്ഛൻ..തണലാണച്ഛൻ ഉയരെ പാറാൻ ചിറകാണച്ഛൻ.. വളരും തോറും അറിവിൻ കനികൾ തരുവാനരികിൽ ഗുരുവാണച്ഛൻ..
കദനകാർമുകിൽ പെയ്തു വരുമ്പോൾ ഇടവപ്പാതിക്കുടയാണച്ഛൻ.. ഉരുകും മനമോടരികിൽ ചെന്നാൽ മരുഭൂമണലിൽ മഴയാണച്ഛൻ..
കരയരുതെന്ന് പറഞ്ഞു തലോടാൻ ഇനിയാകരമില്ലെന്നോ....
ഒടുവിൽ പിരിയും പരിണയ നാളിൽ നെടുവീർപ്പുകൾ തൻ നിറയാണച്ഛൻ.. പുറമേ ചിരിയും അകമേ കനലും... കരയാ തരുതാരുകാനച്ഛൻ..
അകലെ മറയും മകളെ നോക്കി അരുതേ മനസ്സിൽ പറയാനച്ഛൻ. ഒരു കൈ വീശി അയയ്ക്കുമ്പോഴും മറുകൈ നെഞ്ചിൽ തടവാനച്ഛൻ..
കരയരുതെന്നു പറഞ്ഞു തലോടാൻ ഇനിയാകരമില്ലെന്നോ.. വരൂ അരികെ നീ എന്നു വിളിക്കാൻ.. ഇനിയാ സ്വരമില്ലെന്നോ....
Additional Info
ഫ്ലൂട്ട് |