ഉണ്ണിക്കൈ രണ്ടിലും

 

ഉണ്ണിക്കൈ രണ്ടിലും വെണ്ണ തരാം
ഓമനപ്പീലി തിരുകിത്തരാം (2)
കണ്ണാ നീയെന്നെ കൈവിടല്ലേ
മണിവര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ
(ഉണ്ണിക്കൈ....)

ഗോപിമാര്‍ ചുംബിക്കും നെറ്റിയില്‍
കസ്തൂരിഗോപിയണിഞ്ഞ മനോഹരനേ
ഗോകുലം കാത്തു കാളിന്ദിതീരത്തു
കോലക്കുഴലൂതി നിന്നവനേ
കണ്ണാ..
കണ്ണാ നീയെന്നെ കൈവിടല്ലേ
മണിവര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ
(ഉണ്ണിക്കൈ...)

അന്‍പാര്‍ന്നു പൂജിക്കും ഭക്തരെ പാലിക്കാന്‍
അമ്പാടിയാര്‍ന്ന മണിക്കിടാവേ
എന്‍ പ്രാണന്‍ നീറ്റുന്ന സങ്കടം മാറ്റുവാന്‍
നിന്‍ പാദമല്ലാതെയാരുമില്ലേ
ആരുമില്ലേ ആരുമില്ലേ ആരുമില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unnikkai randilum

Additional Info

അനുബന്ധവർത്തമാനം