മലകളേ പുഴകളേ

മലകളേ...പുഴകളേ
മലകളേ പുഴകളേ 
മാമലയ്ക്കു മാല കോര്‍ത്ത
മലരുകളേ മലരുകളേ

കാട്ടുമുല്ല കലയുടെ കാല്‍ച്ചിലങ്കയായ്
കളിച്ചൊഴുകുമാറുകള്‍ ഗാനവീണയായ്
കനക കുംഭം ചൂടി കാറ്റിലാടിയാടി
കനക കുംഭം ചൂടി കാറ്റിലാടിയാടി
കരയില്‍ നിന്നും തെങ്ങിനങ്ങള്‍ 
കലാനൃത്തമാടീ കലാനൃത്തമാടി

മലകളേ പുഴകളേ 
മാമലയ്ക്കു മാല കോര്‍ത്ത
മലരുകളേ ഓ മലരുകളേ

പണികള്‍ ചെയ്‌വതൊരു കല
പ്രകൃതിയിവിടെ ഒരു കല (2)
പകലുമിരവുമൊരു കല
ഭംഗിയാര്‍ന്ന പൂങ്കുല

ഇവിടെയെഴും പള്ളികള്‍
അമ്പലങ്ങള്‍ ആകവേ
കവിതയുടെ പുതിയ പുതിയ
കലാമഹിമ കലരുമേ
കലാമഹിമ കലരുമേ..
ഓഹോഹോ...

മലകളേ പുഴകളേ 
മാമലയ്ക്കു മാല കോര്‍ത്ത
മലരുകളേ ഓ മലരുകളേ
ലലല്ലലാല ലാലലാലലാലലാ...
ലലല്ലലാല ലാലലാലലാലലാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malakale puzhakale

Additional Info

Year: 
1963

അനുബന്ധവർത്തമാനം