പൊയ്പ്പോയ കാലം

 

പൊയ്പ്പോയ കാലം തെളിയുമ്പോള്‍ മുന്നില്‍
പൊട്ടിച്ചിരികള്‍ വിരിയുന്നു ചുണ്ടില്‍

പൊയ്പ്പോയ കാലം തെളിയുമ്പോള്‍ മുന്നില്‍
പൊട്ടിക്കരച്ചില്‍ ഉയരുന്നു നെഞ്ചില്‍
പൊയ്പ്പോയ കാലം ....

എന്നും വായിക്കാന്‍ ഒന്നിച്ചിരിക്കും
കിന്നാരം ചൊല്ലി സമയം കഴിക്കും
ഉണ്ണാന്‍ അമ്മ വിളിക്കുവാന്‍ വന്നാല്‍
ഉച്ചത്തില്‍ പാഠങ്ങള്‍ ഉരുവിട്ടിരിക്കും
ഉച്ചത്തില്‍ പാഠങ്ങള്‍ ഉരുവിട്ടിരിക്കും
പൊയ്പ്പോയ കാലം .... 

പണ്ടു നിന്‍ മുറ്റത്തൊരു പന്തലൊരുക്കി
പട്ടുവിരിപ്പിനാല്‍ യവനിക തൂക്കി
നമ്മള്‍ ആദ്യത്തെ നാടകം ആടി
നായിക ഞാന്‍ - ഭവാന്‍ നായകനായി
നായിക ഞാന്‍ - ഭവാന്‍ നായകനായി
പൊയ്പ്പോയ കാലം .... 

അന്നത്തെ നാടകവേദിയില്‍ വച്ചു നീ
എന്നെ കൈ പിടിച്ചു 
അന്നത്തെ നാടകവേദിയില്‍ വച്ചു നീ
എന്നെ കൈ പിടിച്ചു 
ഇന്നത്തെ ജീവിത നാടകത്തില്‍ ഭവാന്‍
എന്നെ കൈയൊഴിച്ചൂ ...എന്നേ കൈയൊഴിച്ചു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poypoya kaalam

Additional Info

Year: 
1963

അനുബന്ധവർത്തമാനം