കാലത്തീ പൂമരച്ചോട്ടില്‍
കാലത്തീ പൂമരച്ചോട്ടില്‍
കാവലിരിക്കണതെന്താണ്
കൈതപ്പൂ മെയ്യഴകുള്ളോരെന്‍
കണ്മണിപ്പെണ്ണിനെ കാണാനായ് - എന്റെ
കണ്മണിപ്പെണ്ണിനെ കാണാനായ്
ആണുങ്ങളെപ്പോഴുമിങ്ങനെ
ആരെയും കാണാന്‍ നിന്നീടും
നേരായും നിന്നെയല്ലാതൊരു
നാരിയെ കാത്തു ഞാന്‍ നിക്കില്ല – വേറെ
നാരിയെ കാത്തു ഞാന്‍ നിക്കില്ല
വേലിക്കല്‍ കാത്തു കാത്തു
വെയിലു കൊണ്ടു തളര്‍ന്നു ഞാന്‍
കാലത്തെ കന്നിക്കൊയ്ത്തിനു
പാകം നോക്കാന്‍ പോയി ഞാന്‍
ഇന്നെന്താണൊരു വല്ലായ്മ
നിന്നെ കാണാത്ത വല്ലായ്മ
അയലത്തെ വേലിയരുകില്‍
ആരോടാണൊരു സല്ലാപം
അങ്ങേലെ പൈക്കിടാവിനു
വേലി പൊളിക്കാനുത്സാഹം
കുട്ടിപ്പശു വേലി പൊളിച്ചാല്‍
കുപ്പിവള കിലുങ്ങുമോ
കുപ്പിവള കിലുക്കമല്ലതു
പശുക്കിടാവിന്‍ മണിയല്ലോ
ചേലയുടുത്തൊരു പശുവാണല്ലോ
വേലിക്കരികില്‍ നോക്കാം ഞാന്‍
പാവങ്ങള്‍ പെണ്ണുങ്ങള്‍ - ആ
ഭാവിയിലാരെ നാം വിശ്വസിക്കും
പൂവാലന്മാരുടെ പുന്നാരം കേട്ടെങ്കില്‍
ഈ വിധം നമ്മെ അവര്‍ ചതിക്കും
വേണ്ടേ വേണ്ട വെറും വാക്കു കേട്ടു നാം
വെണ്ണയെപ്പോലെയുരുകേണ്ടാ
ആണാണെങ്കില്‍ അലഞ്ഞോടിക്കൊണ്ടവന്‍
കാണുന്ന പെണ്ണിനെ വേട്ടയാടും