ഇരന്നാല്‍ കിട്ടാത്ത

ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
കടിക്കാന്‍ പറ്റാത്ത കരിമ്പിന്‍ തുണ്ടേ 
മുത്തിക്കുടിക്കാന്‍ ഒക്കാത്ത തേന്‍കുഴമ്പേ 
രാരീരോ...രാരീരാരോ...... 

അന്യന്‍ വളര്‍ത്തിയ പൈങ്കിളിയേ - എന്നെ 
അമ്മയെന്നൊരു വട്ടം വിളിച്ചാട്ടേ
കക്കാന്‍ മടിയുണ്ടെന്നാകിലുമൊരു - നൂറു
മുത്തം കവര്‍ന്നു ഞാന്‍ എടുത്തോട്ടേ 

ഭഗവാന്‍ അണിയുന്ന മണിയല്ലേ - ഉള്ളില്‍
മകരന്ദം തുളുമ്പുന്ന മലരല്ലേ
അമ്മയില്ലെങ്കിലും കരയല്ലേ 
നിനക്കമ്മയായടുത്തിനി ഞാനില്ലേ 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irannaal kittaatha

Additional Info

Year: 
1963

അനുബന്ധവർത്തമാനം