ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു
ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു മോഹം ആരാരുമറിയാതെനിക്കൊരു ദാഹം
കണ്ണാരം മൂടി കടുക്കാരം പാടി
കന്നി വയൽ വരമ്പിൽ കളിയാടാൻ മോഹം ഒളിച്ചിടും നിന്നെ പിടിക്കണം
വീണ്ടും ഞാൻ..(ഉള്ളിന്റെ)
കാട്ടരുവി പായുമ്പോൾ
പൂങ്കുരുവി പാടുമ്പോൾ
തേൻമാവിൻ കൊമ്പത്തേ
ഊഞ്ഞാലിലാടി (കാട്ടരുവി)
കിട്ടാത്ത മാമ്പഴം പൊട്ടിയ്ക്കാനൊരു മോഹം പൂമ്പാറ്റയാൽ പാറണം..(കിട്ടാത്ത)
ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു മോഹം ആരാരുമറിയാതെനിക്കൊരു ദാഹം
കണ്ണാരം മൂടി കടുക്കാരം പാടി
കന്നി വയൽ വരമ്പിൽ കളിയാടാൻ മോഹം ഒളിച്ചിടും നിന്നെ പിടിക്കണം
വീണ്ടും ഞാൻ...

കുന്നത്തെ കൊന്നമരം
പൊൻവളകൾ ചാർത്തുമ്പോൾ
കാട്ടാറിലോളങ്ങൾ
കളിയാക്കും നേരത്തു.. (കുന്നത്തെ)
നീരാടി നീന്താനായി
കൂടെ നീ കൂടണം കളിത്തോഴി
നീ കൂടണം..(നീരാടി)
ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു മോഹം ആരാരുമറിയാതെനിക്കൊരു ദാഹം
കണ്ണാരം മൂടി കടുക്കാരം പാടി
കന്നി വയൽ വരമ്പിൽ കളിയാടാൻ മോഹം ഒളിച്ചിടും നിന്നെ പിടിക്കണം
വീണ്ടും ഞാൻ...
ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു മോഹം ആരാരുമറിയാതെനിക്കൊരു ദാഹം....