മാനത്ത് മഴക്കാറിൻ

മാനത്ത് മഴക്കാറിൻ
മയിൽ തൂക്കം നടക്കുന്നേ
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ.... പാടു മക്കളെ..
ഒന്ന് പാടു മക്കളെ...

മാനത്ത് മഴക്കാറിൻ
മയിൽ തൂക്കം നടക്കുന്നേ
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ.
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ..... (2)

കരിമ്പനേ അഴിച്ചാട്ടേ
കരിക്കോലിങ്ങെടുത്താ...ട്ടെ
കളയല്ലേ നേരമൊട്ടും
ചിരുത പെണ്ണെ -പെണ്ണെ
കളയല്ലേ നേരമൊട്ടും ചിരുതപ്പെണ്ണെ
കരിമ്പനേ തിരുമ്മേണം
പരുത്തിക്കൊട്ടയും ചേർത്തു
പഴങ്കഞ്ഞി കൊടുക്കേണം ചിരുതപ്പെണ്ണേ..
കരിമ്പനേ തിരുമ്മേണം
പരുത്തിക്കൊട്ടയും ചേർത്തു
പഴങ്കഞ്ഞി കൊടുക്കേണം ചിരുതപ്പെണ്ണേ...

 

മാനത്ത് മഴക്കാറിൻ
മയിൽ തൂക്കം നടക്കുന്നേ
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ.. ഹേ.. ഹേ..
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ..

കറുകപ്പുൽ വരമ്പത്ത്.. ആ..
കുളമ്പൊന്ന് കുത്തുമ്പോൾ
കരിമ്പന്റെ മട്ടു മാറും കുതിച്ചുചാടും ആ
കരിമ്പന്റെ മട്ടു മാറും കുതിച്ചുചാടും
മൂവന്തി കറുക്കുമ്പം
കൈതാരം കള്ളുഷാപ്പിൽ
കരിമ്പനും ഏനുമൊത്തു.
കാര് ചുരത്തും...
മൂവന്തി കറുക്കുമ്പം
കൈതാരം കള്ളുഷാപ്പിൽ
കരിമ്പനും ഏനുമൊത്തു
താ ത് കൃത തെയ്.... ആ..

മാനത്ത് മഴക്കാറിൻ
മയിൽ തൂക്കം നടക്കുന്നേ
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ.
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ ഹേ.. ഹെയ്..
പുഞ്ചവയലിൽ കന്നു പൂട്ടാൻ
കാലം വന്നേ....ഹേ.. ഹെയ് ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathu mazhakkarin

Additional Info

അനുബന്ധവർത്തമാനം